Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Were Attacked

Alappuzha

മ​ഫ്തി​യി​ൽ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രേ ആ​ക്ര​മ​ണം

കാ​യം​കു​ളം: പു​ല്ലു​കു​ള​ങ്ങ​ര​യി​ൽ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​താ​യി ര​ഹ​സ്യവി​വ​രം കി​ട്ടി​യ​തി​നെത്തുട​ർ​ന്ന് മ​ഫ്തി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കുനേ​രേ ആ​ക്ര​മ​ണം. ഹ​രി​പ്പാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ വ​ർ​ഗീ​സ് പ​യ​സ് , രാ​ജേ​ഷ് കു​മാ​ർ എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് മ​ർ​ദന​മേ​റ്റ​ത്. പു​ല്ലു​കു​ള​ങ്ങ​ര സ്വ​ദേ​ശി ശ്രീ​ലാ​ലി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ​ന​ട​ത്തി​യ​ത്.

നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ആ​ളാ​ണ് ശ്രീ​ലാ​ൽ. വീ​ട്ടി​ൽ മ​ദ്യം വി​ൽ​പ്പ​ന സ്ഥി​ര​മാ​യി ന​ട​ത്തു​ന്ന ശ്രീ​ലാ​ൽ ബാ​ർ പ്ര​വ​ർ​ത്തി​ക്കാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യതോ​തി​ൽ വീ​ട്ടി​ൽ മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യി ഹ​രി​പ്പാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ൽ ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹ​രി​പ്പാ​ട് നി​ന്നു​മെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ജീ​പ്പ് നൂ​റു​മീ​റ്റ​ർ അ​ക​ലെ പാ​ർ​ക്ക് ചെ​യ്ത​തി​നു​ശേ​ഷം രാ​ജേ​ഷ് കു​മാ​ർ, വ​ർ​ഗീ​സ് പ​യ​സ് എ​ന്നി​വ​ർ ശ്രീ​ലാ​ലി​ന്‍റെ വീ​ട്ടി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ട​ന്നു പോ​യി.

വീ​ട്ടി​ൽ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ മു​റി​ക്കു​ള്ളി​ൽ പൂ​ട്ടി​യി​ട്ട് ശ്രീ​ലാ​ലും കു​ടും​ബ​വും ചേ​ർ​ന്ന് ക്രൂ​ര​മാ​യ മ​ർദിക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി.ഇ​വ​ർ പ​രി​ശോ​ധ​ന​യ്ക്കു വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ൽ മ​ദ്യക്കച്ച​വ​ടം ന​ട​ക്കു​ക​യാ​യി​രു​ന്നെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർദിച്ച​തി​നു ശേ​ഷം പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ന​ക​ക്കു​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തു.

നാ​ലു​ പേ​ർ​ക്കെ​തി​രേ കേ​സ്

ഹരിപ്പാ​ട്:​ റെ​യ്ഡി​നെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ വീ​ട്ടി​ൽ​വച്ച് മ​ദ്യ​ക്കു​പ്പി​കൊ​ണ്ട് അ​ടി​ച്ചു​പ​രി​ക്കേ​ല്പി​ച്ചു. സം​ഭ​വ​ത്തി​ൽ ക​ണ്ട​ല്ലൂ​ർ തെ​ക്ക് ശ്രീ​നി​ല​യ​ത്തി​ൽ ശ്രീ​ലാ​ൽ (42), പി​താ​വ് ശ്രീ​ധ​ര​ൻ (78) എ​ന്നി​വ​ര​ട​ക്കം നാ​ലു​പേ​ർ​ക്കെ​തി​രേ ക​ന​ക​ക്കു​ന്ന് പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു.

Latest News

Corehub Up